കൊച്ചി: കൊച്ചി തമ്മനത്ത് യൂണിഫോമില്‍ മീന്‍ വിറ്റ് കുടുംബം പോറ്റുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി ഹനാനെതിരെ സൈബര്‍ ലോകത്ത് വന്‍ തോതില്‍ കുപ്രചരണം തുടരുകയാണ്. ഇതിന് പിന്നില്‍ ചില സംഘടിത ശക്തികളാണെന്നാണ് വിവരം. ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരത്തില്‍ കുപ്രചരണം നടത്തുന്നത്.
READ ALSO: ഹനാന്‍ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല; വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ
മീന്‍ വിറ്റപ്പോഴും മാധ്യമങ്ങളെ കണ്ടപ്പോഴും തട്ടമിടാത്തത് എന്താണെന്ന് ചോദിച്ചുള്ള ആക്രമണങ്ങളായിരുന്നു തുടക്കത്തില്‍ ഉയര്‍ന്നിരുന്നത്. പിന്നീട് സംഘടിതമായി ഹനാന്‍ കള്ളം പറയുന്നുവെന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു. ഫ്രീതിങ്കേഴ്സ്, റൈറ്റ് തിങ്കേഴ്സ്, ഗള്‍ഫ് മലയാളി തുടങ്ങി ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ കൂടിയാണ് കൂടുതലായും ആക്രമണം തുടരുന്നത്.
കേരള പോലീസിന്റെ സൈബര്‍ സുരക്ഷ വിഭാഗം ഹനാനെതിരെ സൈബര്‍ ആക്രമണം നടത്തുന്നവരെ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണ്.
Post Your Comments