Jobs & Vacancies

സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്

കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എസ്.സി മുന്‍ഗണനാ വിഭാഗത്തിനായി സംവരണം ചെയ്ത സീനിയര്‍ റസിഡന്റ് തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. കമ്മ്യൂണിറ്റി ഡെന്റ്റിസ്റ്റ്രിയില്‍ എം.ഡി.എസ് യോഗ്യത വേണം. 50,000 രൂപ വേതനം ലഭിക്കും. 25 -41 (നിയമാനുസൃത വയസിളവ് ബാധകം) ആണ് പ്രായപരിധി. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. എസ്.സി വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗങ്ങളെയും സംവരേണതര വിഭാഗത്തെയും പരിഗണിക്കും.

Also read : ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button