ട്യൂറിൻ: ബ്രസീലിയന്‍ യുവതാരം മാല്‍കോമിനെ റോമയില്‍ നിന്ന് ഹൈജാക്ക് ചെയ്ത ബാഴ്‌സയുടെ നടപടി ഒരിക്കലും ക്ഷമിക്കാനാകുന്നതല്ലെന്ന് ഇറ്റാലിയന്‍ ക്ലബായ റോമയുടെ പ്രസിഡന്റ് ജെയിംസ് പലോറ്റ പറഞ്ഞു. ഫ്രഞ്ച് ക്ലബായ ബോര്‍ഡക്സും റോമയുമായി മാല്‍കോമിനായുള്ള കരാർ ഏകദേശം പൂർത്തിയാക്കാനിരിക്കവെയായിരുന്നു ബാഴ്‌സയുടെ ഹൈജാക്ക്. മാല്‍കോം റോമിലേക്ക് മെഡിക്കലിനായി പോകാനിരിക്കെയാണ് ബാഴ്‌സ ട്രാൻസ്ഫെറിൽ ഇടപെടുന്നതും കൂടുതൽ തുകയ്ക്ക് താരത്തെ സ്വന്തമാക്കുന്നതും.
Also Read: ശ്രീലങ്കൻ താരത്തിന് ആറ് മത്സരങ്ങളിൽ വിലക്ക്
ബാഴ്സലോണ ഔദ്യോഗികമായി ഇതിന് മാപ്പപേക്ഷിച്ചിട്ടുണ്ടെന്നും പക്ഷെ ആ മാപ്പ് താന്‍ സ്വീകരക്കില്ലന്നും പലോറ്റ പറഞ്ഞു. രണ്ട് കാര്യങ്ങളില്‍ ഒന്ന് ചെയ്താൽ മാത്രമേ മാപ്പിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ. ഒന്നുകില്‍ മാല്‍കോമിനെ തിരികെ നല്‍കുക അല്ലെങ്കിൽ മെസ്സിയെ തങ്ങള്‍ക്ക് നല്‍കുക ഇങ്ങനെ ചെയ്താൽ മാപ്പിനെ കുറിച്ച് ചിന്തിക്കാമെന്നും റോമന്‍ പ്രസിഡന്റ് പറഞ്ഞു.
Post Your Comments