സിഡ്നി: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഗുണതിലകയെ ആറ് മത്സരങ്ങളില്‍ നിന്ന് വിലക്കിയതായി പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. രണ്ട് പെരുമാറ്റ ചട്ട ലംഘനങ്ങളാണ് വിളക്കിലേക്ക് താരത്തെ നയിച്ചത്.
Also Read: ഐസിസിയുടെ ‘ഫാന്‍ ഓഫ് ദ വീക്ക്’ അവാര്‍ഡിന് അര്‍ഹനായി ഈ രണ്ടുവയസുകാരന്; വീഡിയോ കാണാം
ലൈംഗീക ആരോപണത്തെ തുടർന്നാണ് ഇപ്പോഴുള്ള നടപടി. ഗുണത്തിലകയുടെ സുഹൃത്തായ ശ്രീലങ്കന്‍ വംശജന് നോര്‍വീജിയന്‍ വനിതയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ടീമിന്റെ ഹോട്ടലില്‍ നടന്ന സംഭവത്തില്‍ ഗുണതിലകയുടെ മുറിയാലണ് സംഭവം നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ താരത്തെ ചോദ്യം ചെയ്തെങ്കിലും തന്റെ മുറിയിൽ സംഭവിച്ചതിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംഭവത്തിൽ ഗുണത്തിലകയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments