കറാച്ചി: പ്രശസ്ത മോഡലിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോഡലും സ്വതന്ത്ര പത്രപ്രവര്‍ത്തകയുമായ ആനി അലി ഖാനെയാണ് ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാക് മോഡലായ ആനി വീട്ടില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ഭര്‍ത്താവ് ജോലി ആവശ്യങ്ങളുമായി വിദേശത്താണ്. ആനി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാധമിക വിലയിരുത്തല്‍.
READ ALSO: പ്ലാസ്റ്റിക് സര്‍ജറിക്കിടെ പ്രശസ്ത മോഡല്‍ മരിച്ചു
വീടിന് തീയിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ഇവര്‍ എന്നാണ് പോലീസ് പറയുന്നത്. അമിതമായ പുകയില്‍ ശ്വാസം മുട്ടിയാകാം ആനി മരിച്ചതെന്നാണ് നിഗനം.
മോഡലിന്റെ വീട്ടില്‍ നിന്നും ശക്തമായ പുക ഉയരുന്നത് കണ്ട അയല്‍ വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ എത്തിയപ്പോള്‍ തറയില്‍ കിടക്കുന്ന ആനിയെയാണ് കണ്ടത്. ഇവരുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post Your Comments