ഭോപ്പാൽ : രാജ്യത്ത് വീണ്ടും ആൾക്കൂട്ട മർദ്ദനം. റോഡ് കടക്കാൻ കുട്ടിയെ കുട്ടിയെ സഹായിച്ചവരെ ആൾക്കൂട്ടം തല്ലിച്ചതച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്നു കരുതിയായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തിൽ പരിക്കേറ്റ പോലീസുകാരാണ് രക്ഷപ്പെടുത്തിയത്.
മധ്യപ്രദേശിലെ ഹനുമാൻഗഞ്ചിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ധൻ സിങ്, റാം സ്വരൂപ് സെൻ, ദശ്രഥ് അഹിർവാർ എന്നിവർക്കാണ് പരിക്കേറ്റത്. വിധിഷ ജില്ലയിൽ നിന്നെത്തിയ ഇവർ ഓട്ടോറിക്ഷ വാങ്ങാനാണു ഹനുമാൻഗഞ്ചിലെത്തിയത്. മൂവരും മദ്യപിച്ചിരുന്നു. അതിനിടെയാണ് റോഡിനു കുറുകെ കടക്കാൻ ബുദ്ധിമുട്ടുന്ന ആൺകുട്ടിയെ കണ്ടത്. തുടർന്ന് കുട്ടിയെ റോഡ് കടത്തി വിടുന്നതിനിടയിൽ ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നു.
Read also:29 പേരുടെ ജീവനെടുത്ത കുമരകം ബോട്ട് ദുരന്തം നടന്നിട്ട് 16 വർഷം
പോലീസ് കൃത്യസമയത്തെത്തിയതിനാൽ മൂവരെയും മാരകമായ പരുക്കുകളില്ലാതെ രക്ഷപ്പെടുത്താനായെന്ന് ഇൻസ്പെക്ടർ സുദേഷ് തിവാരി പറഞ്ഞു.
Post Your Comments