ഉത്തരാഖണ്ഡ് : കടുവ സങ്കേതത്തിൽ നിന്ന് പാതി ഭക്ഷിച്ച മനുഷ്യന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തിൽ നിന്നാണ് പാതി ഭക്ഷിച്ച നിലയിൽ മനുഷ്യന്റെ മൃതദേഹം കണ്ടെത്തിയത്. 45കാരനായ ഷാഹിദാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടടുത്തായി ഒരു കടുവയെ കണ്ടിരുന്നു. ഇതിനെ ഉടൻ തന്നെ വെടിവയ്ക്കുകയും ചെയ്‌തു. ഈ മേഖലയിൽ കടുവയുടെ ആക്രമണം വർധിച്ചു വരികയാണ് മൂന്ന് വർഷത്തിനിടെ കടുവയുടെ ആക്രമണത്തിന്റെ 22മത്തെ ഇരയാണ് ഷാഹിദ്. ഈ മേഖലയിൽ കടുവകളെ സ്ഥിരം കാണുന്നതാണ് ഇവ തങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്നതാണ് ഗ്രാമവാസികൾ പരാതിപ്പെടുന്നുണ്ട്.
ALSO READ: കടുവാസങ്കേതത്തിൽ കാട്ടുതീ; വയനാട് വന്യജീവി സങ്കേതം ജാഗ്രതയിൽ
Post Your Comments