കൽപ്പറ്റ: കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേത്തിൽ കാട്ടു തീ പടർന്നു. സംസ്ഥാന അതിർത്തിയിൽ വനപാലകരും അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് കാട്ടുതീയെ പ്രതിരോധിക്കുന്നത്. നാളെ മുതല്‍ അടുത്തമാസം 31 വരെ മുത്തങ്ങ, തോല്‍പ്പെട്ടി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും.
ശനിയാഴ്ച ഉച്ചയോടെ ബന്ദിപ്പൂർ വനത്തിൽ പടർന്ന തീ ഏകദേശം മൂവായിരം ഏക്കർ കാടാണ് നശിപ്പിച്ചത്. കാട്ടുതീ പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ കർണാടക വനംവകുപ്പ് തുടരുന്നു. കൂടാതെ തീ വയനാട്ടിലേക്കു കടക്കാതിരിക്കാനുള്ള പ്രതിരോധങ്ങളും ശക്തമാക്കി. വനത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന അതിർത്തിയിൽ അഞ്ച് മീറ്റർ വീതിയിൽ ഫയർലൈൻ നിർമിച്ചിട്ടുണ്ട്. ബന്ദിപ്പൂരിലെ വന്യമൃഗങ്ങൾ വെള്ളവും തീറ്റയുംതേടി വയനാട്ടിലേക്കു വരുമെന്ന ആശങ്കയും നിലനിൽക്കുന്നു.
വയനാട് വന്യജീവി സങ്കേതത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ മുത്തങ്ങയും തോൽപ്പെട്ടിയും താൽക്കാലികമായി അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. സൗത്ത് വയനാട് ഡിവിഷനു കീഴിലുള്ള ചെമ്പ്രമലയിലേക്കും മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുമുള്ള പ്രവേശനവും തടഞ്ഞിരിക്കുകയാണ്.
Post Your Comments