Latest NewsNewsIndia

കടുവാ സെൻസസ്: മുതുമലയിൽ കടുവകളുടെ സർവേ നടത്താൻ വിദഗ്ധ സംഘമെത്തി, നടപടികൾ ആരംഭിച്ചു

കാൽപ്പാടുകൾ, അവശിഷ്ടങ്ങൾ എന്നിവ നിരീക്ഷിച്ച് ഓട്ടോമാറ്റിക് ക്യാമറകൾ ഉപയോഗിച്ചാണ് സർവ്വേ നടത്തുക

മുതുമല കടുവാ സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് കടുവകളുടെ സെൻസസ് നടത്തുന്നത്. നവംബർ 28 മുതൽ ആരംഭിച്ച സർവ്വേ അടുത്ത വർഷം ജനുവരി 6 വരെയാണ് നടക്കുക. 2023-24 വർഷത്തെ സർവ്വേയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. നീലഗിരി ജില്ലയിലെ കൂടല്ലൂരിനടുത്തുള്ള മുതുമല കടുവ സങ്കേതത്തിൽ എല്ലാ വർഷവും കടുവ സെൻസസ് നടത്താറുണ്ട്.

കാൽപ്പാടുകൾ, അവശിഷ്ടങ്ങൾ എന്നിവ നിരീക്ഷിച്ച് ഓട്ടോമാറ്റിക് ക്യാമറകൾ ഉപയോഗിച്ചാണ് സർവ്വേ നടത്തുക. മസിനഗുഡി, തൈപ്പക്കാട്, കർഗുഡി, മുതുമല, നെലക്കോട്ടൈ എന്നിവ ഉൾപ്പെടെയുള്ള വനമേഖലകളിൽ 191 സ്ഥലങ്ങളിലാണ് ഓട്ടോമാറ്റിക് ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ളത്. നീലഗിരി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന മുതുമല ടൈഗർ റിസർവ് കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യ കേന്ദ്രമാണ്.

Also Read: 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

2007-ലാണ് മുതുമല കടുവ സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്. ഏകദേശം 321 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ കടുവ സങ്കേതം സ്ഥിതി ചെയ്യുന്നത്. കടുവകൾക്ക് പുറമേ, ആനകൾ, പുള്ളിപ്പുലികൾ, കരടികൾ, കാട്ടുനായ്ക്കൾ എന്നിവയും പാർക്കിനുള്ളിൽ ഉണ്ട്. വരണ്ട ഇലപൊഴിയും വനങ്ങൾ, പുൽമേടുകൾ, താഴ്‌വരകൾ എന്നിവയാണ് ഈ ആവാസവ്യവസ്ഥയുടെ പ്രധാന ആകർഷണങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button