ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യ നിലയിൽ ആശങ്ക. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നു കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച കരുണാനിധിയെ പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റി. 94–കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയാണ്.
മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവിൽ ചികിത്സ നൽകുന്നത്. 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നഴ്സുമാരുടെയും മെഡിക്കൽ വിദഗ്ധരുടെയും ഒരു സംഘം കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിൽ ആശുപത്രിക്കു സമാനമായ ചികിത്സാസൗകര്യങ്ങൾ നൽകി വരുന്നുണ്ടെന്ന് കാവേരി ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ.അരവിന്ദൻ സെൽവരാജ് അറിയിച്ചു.
Read also:ഹനാനെ അപമാനിക്കുന്ന പോസ്റ്റിട്ടവര്‍ക്ക് മുട്ടന്‍ പണി
അതിനിടെ, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ഉൾപ്പെടെയുള്ള മന്ത്രിമാരും നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽഹാസനും വസതിയിലെത്തി മകൻ സ്റ്റാലിനെ സന്ദർശിച്ചു. കരുണാനിധിയുടെ വീടിനു മുന്നിൽ വൻസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ പേർ ഇവിടേക്ക് എത്തുന്നുണ്ട്. ചെന്നൈ നഗരത്തിലും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി.
Post Your Comments