ബംഗലൂരു : ജെസ്നയുടെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു. കഴിഞ്ഞ ദിവസം ബംഗലൂരു മെട്രോയില്‍ കണ്ടത് ജെസ്ന തന്നെയാണെന്ന ആശ്വാസത്തിലായിരുന്നു പൊലീസ്. എന്നാല്‍ ബംഗലൂരു മെട്രോ സ്റ്റേഷനില്‍ കണ്ടത് ജെസ്ന അല്ലെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ജെസ്നയല്ലെന്ന് ബന്ധുക്കളും സുഹുത്തുക്കളും വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ജെസ്നയെ ബംഗലൂരുവിലെ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനില്‍ മെട്രോയില്‍ കണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.
Read Also : ജെസ്നയുടെ തിരോധാനം; അപവാദ പ്രചാരണങ്ങൾക്കെതിരെ പിതാവ് ജെയിംസ്
തുടര്‍ന്ന് മെട്രോ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ ജസ്നയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്കി. എന്നാല്‍ ഇത് പരിശോധിച്ച ശേഷം ദൃശ്യങ്ങളിലുള്ളത് ജെസ്നയല്ലെന്ന് ഇവര്‍ വ്യക്തമാക്കുകയായിരുന്നു. മറ്റ് മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.
Post Your Comments