ന്യൂഡല്‍ഹി: ഹ്രസ്വചിത്രം നിര്‍മിക്കാന്‍ നരേന്ദ്രമോദിയുടെ കുട്ടിക്കാലം പ്രചോദനമായി. 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ചലോ ജീതേ ഹേ എന്ന ഹ്രസ്വചിത്രം നിര്‍മിച്ചതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നയാളാണ് വിജയി എന്ന വാചകം വായിച്ചശേഷം നിങ്ങളെ സംബന്ധിച്ച് ജീവിതമെന്താണെന്ന് മാതാപിതാക്കളോട് ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെക്കുറിച്ചുള്ളതാണ് കഥ. ആ കുട്ടി മോദിയാണ്, സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു.
Also Read: അച്ഛനാണ് ഹീറോ , ഈ ഹ്രസ്വചിത്രം ആരുടേയും കണ്ണ് നനയിക്കും
കുട്ടിത്തത്തിന്റെ നിഷ്കളങ്കതയും പരസ്പരം സഹായിക്കുന്നതിന്റെ ആവശ്യകതയും വെളിവാക്കുന്നതാണ് ചിത്രം എന്നാണ് ഫിലിംമേക്കേഴ്സ് വ്യക്തമാക്കി. അതേസമയം ഹ്രസ്വചിത്രം രാജ്യസഭ സെക്രട്ടറിയേറ്റില്‍ പ്രദര്‍ശിപ്പിച്ചു. വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, രവിശങ്കര്‍ പ്രസാദ്, രാജ്യവര്‍ധന്‍ റാത്തോര്‍, ജയന്ത് സിന്, ജെ.പി നദ്ദ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ചൊവ്വാഴ്ച ഈ സിനിമ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കാണാനായി രാഷ്ട്രപതി ഭവനിലും പ്രദര്‍ശിപ്പിച്ചിരുന്നു.
അത് പ്രസിഡന്റിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്ന് അവര്‍ ആവശ്യപ്പെട്ടു. മുമ്പും ഇത്തരം സ്ക്രീനിങ് നടന്നിട്ടുണ്ട്. ഇത്തരം മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ‘ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അശോക് മാലിക് പറയുന്നു. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. ഇത് മോദിയുടെ ജീവിതകഥയെന്ന് ഔദ്യോഗികമായി അവകാശപ്പെട്ടിട്ടില്ലെങ്കിലും ഇത് മോദിയുടെ കഥ തന്നെയാണെന്നാണ് പൊതു അഭിപ്രായം.
Post Your Comments