Latest NewsKerala

13 വർഷത്തെ നിയമപോരാട്ടം; എന്‍റെ മകന് നീതി കിട്ടി; ഇനി ഞാൻ കരയില്ല

13 നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എന്റെ മകന് നീതി കിട്ടി, ഇനി ഞാൻ കരയില്ല നെടുവീര്‍‌പ്പിട്ട് പ്രഭാവതിയമ്മ പറഞ്ഞു. നീണ്ട പതിമൂന്ന് വർഷമാണ് ഈ അമ്മ മകന്‍റെ ഘാതകർക്ക് അനിവാര്യമായ ശിക്ഷ കിട്ടാൻ കോടതിയിൽ കാത്തുനിന്നത്. ഫോർട്ട് സ്റ്റേഷനിൽ മകൻ ഉദയകുമാറിനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തിയതിനുശേഷം നീതിക്കുവേണ്ടി ഈ അമ്മ കോടതിമുറി കയറിയിറങ്ങിയത് ചില്ലറയൊന്നുമല്ല. ഒരു ഓണത്തിനാണ് മകനെ പിടിച്ചത്, ഈ ഓണത്തിന് മുമ്പേ അവർക്ക് ശിക്ഷ കിട്ടി. ഇതൊരു പാഠമാകണം, മകനെ കൊന്നവർക്കു ശിക്ഷ കിട്ടിയിത്തിന്റെ നിശ്ചയദാർഢ്യം ആ കണ്ണുകളിൽ കാണാം.

ഏക മകനായ ഉദയകുമാറിന് ഒരു വയസ്സുള്ളപ്പോഴാണ് ഭർത്താവ് ഉപേക്ഷിച്ചു പോയത്. വീട്ടുജോലിക്കു പോയാണു മകനെ വളർത്തിയത്. ജീവനാണു പ്രഭാവതിയമ്മയ്ക്ക് മകൻ ഉദയകുമാർ. അമ്മയും മകനും തമ്മിലുള്ള അതിശക്തമായ സ്നേഹബന്ധത്തിൽനിന്നു തുടങ്ങുന്നു പ്രഭാവതിയമ്മയുടെ നിയമപോരാട്ടത്തിന്റെ സമാനതകളില്ലാത്ത കഥ. കിള്ളിപ്പാലം ശിവക്ഷേത്രത്തിനു സമീപത്തെ ആക്രിക്കടയിലെ ചുമട്ടുതൊഴിലാളിയായിരുന്നു ഉദയൻ. 2005 സെപ്റ്റബംർ 27നാണ് ഉദയകുമാർ കൊല്ലപ്പെട്ടത്.

ALSO READ: ഉരുട്ടിക്കൊലക്കേസ്: ഉദയകുമാറിന്റെ നിലവിളി കേട്ടെന്ന് സാക്ഷികൾ

ശ്രീകണ്ഠേശ്വരം പാർക്കിനു സമീപത്തു നിന്നാണ് രാത്രി 10.30ന് ഉദയകുമാറിനെയും സുഹൃത്തും മോഷണക്കേസിലെ പ്രതിയുമായ സുരേഷ്കുമാറിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഉദയകുമാറിന്റെ കയ്യിൽ 4,000 രൂപ കണ്ടതോടെയാണു പൊലീസിനു സംശയം വർധിച്ചത്. പണം തിരികെ ലഭിക്കാൻ പൊലീസുമായി തർക്കിച്ചതോടെയാണു മർദനം തുടങ്ങിയത്. ദേഹാസ്വാസ്‌ഥ്യംമൂലം കുഴഞ്ഞുവീണതാണെന്നു പറഞ്ഞാണു പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുംമുൻപേ മരിച്ചിരുന്നുവെന്നു പിന്നീട് വ്യക്തമായി. കേസ് അട്ടിമറിക്കാൻ പല കോണുകളിൽ നിന്നു ശ്രമമുണ്ടായി. എന്നിട്ടും പിന്മാറാൻ അമ്മ പ്രഭാവതി തയ്യാറായില്ല. നീണ്ട 13 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ഉദയകുമാറിന് നീതി ലഭിച്ചത്.

shortlink

Post Your Comments


Back to top button