KeralaLatest News

ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ര്‍​വീ​സി​ല്‍​നി​ന്നു നീ​ക്കം ചെ​യ്തു

ക്രി​മി​ന​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ല്‍ ഉ​ട​ന​ടി സേ​ന​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന കേ​ര​ളാ പോ​ലീ​സ് ആ​ക്ടി​ലെ 86 (2) ച​ട്ട​പ്ര​കാ​ര​മാ​ണു ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: ഉദയകുമാർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ല്‍ കോടതി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച ര​ണ്ട് പോ​ലീ​സ് ഉദ്യോ​ഗ​സ്ഥ​രെ സ​ര്‍​വീ​സി​ല്‍​നി​ന്നു നീ​ക്കം ചെയ്തതായി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് മേ​ധാ​വി ഉ​ത്ത​ര​വി​റ​ക്കി. ജി​ല്ലാ ക്രൈം​റെ​ക്കാ​ര്‍​ഡ്സ് ബ്യൂ​റോ​യി​ല്‍ ഗ്രേ​ഡ് എ​എ​സ്‌ഐ​യാ​യ കെ. ​ജി​ത​കു​മാ​ര്‍, തി​രു​വ​ന​ന്ത​പു​രം സി​റ്റി ന​ര്‍​കോ​ട്ടി​ക് സെ​ല്ലി​ല്‍ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ എ​സ്.​വി.​ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണു സർവീസിൽ നിന്ന് പുറത്താക്കിയത്.

ക്രി​മി​ന​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ല്‍ ഉ​ട​ന​ടി സേ​ന​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന കേ​ര​ളാ പോ​ലീ​സ് ആ​ക്ടി​ലെ 86 (2) ച​ട്ട​പ്ര​കാ​ര​മാ​ണു ന​ട​പ​ടി.

Also Read: തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചറും

shortlink

Related Articles

Post Your Comments

Related Articles


Back to top button