തിരുവനന്തപുരം: ഉദയകുമാറിനെ ലോക്കപ്പില്‍ ഉരുട്ടിക്കൊന്ന കേസിൽ പ്രതിയുടെ നിലവിളി കേട്ടെന്ന് സാക്ഷിമൊഴി. സി.ബി.ഐ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയിലാണ് മാപ്പുസാക്ഷിയായ രജനി മൊഴി നല്‍കിയത്. ഇവര്‍ വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥയാണ്. സി.ഐ ഓഫിസില്‍നിന്ന് ചോദ്യം ചെയ്ത ശേഷം തിരിച്ചുകൊണ്ടുവന്ന ഉദയകുമാര്‍ ലോക്കപ്പില്‍ കിടന്ന് നിലവിളിക്കുന്നത് കേട്ടെന്നാണ് അവര്‍ പറയുന്നത്.
ഉരുട്ടിക്കൊല കേസ്; ഉദയകുമാറിന്റെ മരണ കാരണം വ്യക്തമാക്കി ഫോറന്‍സിക് ഡയറക്ടര്‍
പൊലീസുകാര്‍ ഉദയകുമാറിനെ ഉച്ചക്ക് 2.30ന് സ്‌റ്റേഷനില്‍ കൊണ്ടുവന്നു. അതിനുശേഷം ചോദ്യം ചെയ്യാന്‍ സി.ഐ ഓഫിസില്‍ കൊണ്ടുപോയതായും മൊഴിയുണ്ട്. ഒന്നര മണിക്കൂറിന് ശേഷമാണ് ഉദയകുമാറിനെ താങ്ങിയെടുത്ത് തിരിച്ചുകൊണ്ടുവന്നത്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി നാസറാണ് കേസ് പരിഗണിക്കുന്നത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ ഉരുട്ടിക്കൊലക്കേസില്‍ ഏറിയ പങ്ക് സാക്ഷികളും പൊലീസുകാര്‍ തന്നെയാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയ പലരും ഇതിനകം കൂറുമാറിക്കഴിഞ്ഞു. സാക്ഷികള്‍ കൂറുമാറുന്നത് തടയാന്‍ സി.ബി.ഐക്ക് നിലവില്‍ സംവിധാനമില്ല. ഡിവൈ.എസ്.പി ഇ.കെ.സാബു, സി.ഐ ടി. അജിത്കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ വി.പി. മോഹന്‍, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2005 സെപ്റ്റംബര്‍ 27ന് രാവിലെ 10.30നാണ് ശ്രീകണ്‌ശ്വേരം പാര്‍ക്കില്‍നിന്ന് ഇ.കെ. സാബുവിന്റെ നേതൃത്വത്തി?െല പൊലീസ് സംഘം ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.
Post Your Comments