Latest NewsAutomobile

യുവത്വത്തിനു ആവേശം പകരാന്‍ പുതിയ സ്കൂട്ടര്‍ വിപണയില്‍ എത്തിച്ച് പിയാജിയോ

യുവത്വത്തിനു ആവേശം പകരാന്‍ പുതിയ വെസ്പ നോട്ടെ ഇന്ത്യൻ വിപണിയിൽ എത്തിച്ച് പിയാജിയോ. വെസ്പ LX 125 മോഡലിനെ അടിസ്ഥാനപ്പെടുത്തി എത്തുന്ന നോട്ടെയ്ക്ക് നൽകിയിരിക്കുന്ന കറുപ്പ് നിറം ഭംഗി വർദ്ധിപ്പിക്കുന്നു.

VESPA NOTTE

125 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിൻ 9.5 bhp കരുത്തും 9.9 Nm torque ഉം പരമാവധി സൃഷ്ടിച്ച് നോട്ടയെ കരുത്തനാക്കുന്നു. സിവിടി ഗിയര്‍ബോക്സ് നിരത്തുകളിൽ സ്കൂട്ടറിന് കുതിപ്പേകുന്നു. കൂടാതെ മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തിലെത്താൻ നോട്ടെയ്ക്ക് സാധിക്കും. ഏഴു ലിറ്ററാണ് ഇന്ധനശേഷി.

VESPA NOTTE

മുൻ ഭാഗത്ത് ഒരുവശത്തു മാത്രം ഒരുങ്ങുന്ന മുന്‍ സസ്പെന്‍ഷനും പിന്നിലെ ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറും മികച്ച യാത്ര സുഖം നൽകുന്നു. മുന്‍ പിന്‍ ടയറുകളില്‍ ഒരുങ്ങുന്ന 150mm, 140 mm ഡ്രം ബ്രേക്കുകൾക്കാണ് സുരക്ഷ ചുമതല. 155 mmഗ്രൗണ്ട് ക്ലിയറന്‍സുള്ള വാഹനത്തിനു 114 കിലോയാണ് ഭാരം.

VESPA NOTTE

70,285 രൂപയാണ് വെസ്പ നോട്ടെയുടെ ഡൽഹി എക്സ്ഷോറൂം വില. പുതിയ മോഡലിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. 2,000 രൂപയാണ് ബുക്കിംഗ് തുക.

Also read : ഈ വാഹനങ്ങളുടെ ആയുസ് ഇനി രണ്ടു വര്‍ഷം മാത്രം : കാരണമിതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button