ന്യൂ ഡൽഹി : രാജ്യത്ത് ബിഎസ് നാല് വിഭാഗത്തിലെ വാഹനങ്ങളുടെ ആയുസ് ഇനി രണ്ടു വര്‍ഷം മാത്രം. 2020 ഓടെ ഈ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ 2020 ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് നാല് വാഹനങ്ങളുടെ വില്‍പ്പന അനുവദിക്കരുതെന്ന് വ്യക്തമാക്കിയതായാണ് സൂചന.
പാരിസ്ഥിതിക പ്രയോജനം ലഭ്യമാക്കുന്നതിനായി മലിനീകരണം കുറഞ്ഞ ബിഎസ് – 6 വാഹനങ്ങൾ നിരത്തിലെത്തിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ. ബിഎസ് നാല് വാഹനങ്ങളില്‍ ബിഎസ് -6 ഇന്ധനം ഉപയോഗിക്കുന്നത് ഫലപ്രദമല്ലെന്നു കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 28,000 കോടിരൂപ ബി എസ് -6 ഇന്ധനങ്ങള്‍ക്കായി നിക്ഷേപിച്ചിട്ടുണ്ടെന്നതും , ന്യൂ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം മൂലം ആളുകള്‍ മരിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരും അമിക്കസ് ക്യൂറിയും കോടതിയില്‍ അറിയിച്ചു.
ബിഎസ് ത്രീ വിഭാഗത്തിൽപ്പെട്ട വാഹനങ്ങളുടെ വിൽപ്പന 2017 ഏപ്രില്‍ മുതല്‍ ഇന്ത്യയിൽ നിരോധിച്ചിരുന്നു. 96,724 വാണിജ്യ വാഹനങ്ങളും 6.7 ലക്ഷം ഇരു ചക്ര വാഹനങ്ങളും, 40,048 മുചക്ര വാഹനങ്ങളും 16,198 കാറുകളും നിരത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇപ്പോള്‍ ബി എസ് – 4 വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കുന്നത്.
വാഹന എഞ്ചിനില്‍ നിന്നും പുറംതള്ളുന്ന പുകയിലെ മലിനീകരണ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് അഥവാ ബി എസ്. ബിഎസ് 1-ല്‍ ആരംഭിച്ച് ഇപ്പോൾ ബിഎസ് 4വരെ എത്തി നിൽക്കുന്നു.
വർദ്ധിച്ചു വരുന്ന മലിനീകരണ തോത് കുറയ്ക്കാൻ 2020-ഓടെ ബിഎസ് 6 നിലവാരം കൈവരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അന്തരീക്ഷ മലീനികരണം കുറയ്ക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവും ഇവിടെ ഒരു പ്രധാന കാരണമാണ്. അതിനാൽ ബിഎസ് 5 നിലവാരത്തിനു പകരം ബിഎസ് 6-ലേക്കായിരിക്കും കടക്കുക. ഇതിലൂടെ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം വളരെയധികം കുറയ്ക്കുവാൻ സാധിക്കും.
Also read : നിർമ്മാണപ്പിഴവ്; മാരുതി സുസുക്കിയുടെ പ്രമുഖ മോഡലുകൾ തിരിച്ചുവിളിക്കുന്നു
Post Your Comments