KeralaLatest News

മുന്നണി വിപുലീകരണം : എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനമിങ്ങനെ

തിരുവനന്തപുരം: ഒപ്പം നിൽക്കുന്ന പാർട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നു ഇടതു മുന്നണി. സിപിഎം, സിപിഐ എന്നീ കക്ഷികള്‍ സഹകരിച്ച്‌ നില്‍ക്കുന്നവരെ മുന്നണിയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചെങ്കിലും വിഷയം എല്ലാ പാര്‍ട്ടികളും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യട്ടെ എന്നു ഇന്ന് ചേർന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.

എല്ലാ കക്ഷികളും ചര്‍ച്ച ചെയ്ത ശേഷം പുതിയ പാര്‍ട്ടികളെ മുന്നണിയുടെ ഭാഗമാക്കും. തങ്ങളുമായി സഹകരിക്കുന്ന എല്ലാ കക്ഷികളെയും ഒപ്പം നിര്‍ത്തണമെന്നാണ് മുന്നണിയുടെ പൊതുവായ തീരുമാനം. യുഡിഎഫ് വിട്ട സോഷ്യലിസ്റ്റ് ജനതയും കേരള കോണ്‍ഗ്രസ്-ബിയുമാണ് ഇടതു മുന്നണിയിലേക്കുള്ള പ്രവേശനത്തിനായി കാത്തിരിക്കുന്നത്. സോഷ്യലിസ്റ്റ് ജനതയോട് മാത്യൂ ടി. തോമസ് വിഭാഗവുമായി ലയിക്കാന്‍ സോഷ്യലിസ്റ്റ് ജനതയോട് സിപിഎം ഉള്‍പ്പടെയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

ആര്‍.ബാലകൃഷ്ണപിള്ള, സ്കറിയ തോമസ് എന്നിവരുടെ കേരള കോണ്‍ഗ്രസുകള്‍ ലയിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും തര്‍ക്കത്തെ തുടർന്ന് ഇത് നീണ്ടു പോകുന്നതു എല്‍ഡിഎഫിലെ കക്ഷികളെല്ലാം വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിക്കാൻ കാരണമായി.

Also read : ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്താൻ പ്രയാര്‍ ഗോപാലകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button