കൊല്ലം: സ്കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കൊല്ലം കരുനാഗപ്പള്ളിയിലായിരുന്നു സംഭവം. സൈക്കിളിൽ സ്‌കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ തൊട്ടടുത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പെൺകുട്ടിയുടെ വീകരുടെ പരാതിയെ തുടർന്ന് പ്രതിയെ പോലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളുപയോഗിച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്.
ALSO READ: മദ്യപിച്ച ശേഷം പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം; യുവാവ് പിടിയിൽ
Post Your Comments