രാജപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമീച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ രാജപുരം പാലംകല്ല് എലിക്കോട്ടുകയയിലെ കടവില്‍ ജോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നരമാസം മുമ്പാണ് ഇയാള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി വിവരം അമ്മയെ അറിയിച്ചു. എന്നാല്‍ ജോസിന്റെ ബന്ധുക്കള്‍ ഇടപെട്ട് കേസ് കൊടുക്കുന്നതില്‍ നിന്നും ഇവരെ പിന്തിരിപ്പിച്ചു.
എന്നാല്‍ സ്കൂള്‍ കൗണ്‍സിലിംഗില്‍ കുട്ടി വിവരം തുറന്ന് പറയുകയായിരുന്നു. അധ്യാപകര്‍ വിവരം ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ അറിയിക്കുകയും അവരേ# പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ജോസിനെ പോലിസ് അറസ്റ്റ് ചെയ്തു.
Post Your Comments