കുവൈറ്റ് സിറ്റി : കുവൈറ്റിൽ ബോട്ടപകടത്തിൽപ്പെട്ട് ഒരാളെ കാണാതായി. ഫൈലക ദ്വീപിനും സാൽമിയക്കുമിടയിൽ ഉല്ലാസ ബോട്ട് കടലിൽ മറിയുകയായിരുന്നു. ആറുപേരെ തീരദേശസേന രക്ഷപ്പെടുത്തി. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ പറഞ്ഞു. കൂടാതെ കടലിൽ പോകുന്നവർ യാത്രാ സുരക്ഷ സംബന്ധിച്ച് തീരദേശ സേന നൽകുന്ന മുന്നറിയിപ്പ് പാലിക്കണമെന്നും പ്രതികൂല കാലാവസ്ഥയിൽ എമർജൻസി നമ്പറി (112)ൽ വിളിക്കണമെന്നും അധികൃതർ അറിയിച്ചു.
Also read : തിമിംഗലത്തിനൊപ്പം നീന്തി ദുബായ് കിരീടാവകാശി; വീഡിയോ വൈറലാകുന്നു
Post Your Comments