Latest NewsKerala

സര്‍ക്കാരിനെ അനുസരിക്കാതെ കെഎസ്ആര്‍ടിസി; കോളേജിന്റെ സ്ഥലം വിട്ടുനല്‍കിയില്ല

തിരുവനന്തപുരം: പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ഭൂമി കെഎസ്ആര്‍ടിസി വിട്ടുനല്‍കിയില്ല. പന്ത്രണ്ടര ഏക്കര്‍ ഭൂമിയാണ് കോളേജിന് നല്‍കേണ്ടത്. ഭൂമി വിട്ടുനല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Read also:കേരളാ പോലീസിനെതിരെ മുഖ്യമന്ത്രി രംഗത്ത്

കാരാര്‍ ഒപ്പിട്ട് ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും 4.93 ഏക്കര്‍ ഭൂമിയാണ് കെഎസ്ആര്‍ടിസി നല്‍കിയത്. ബാക്കി ഭൂമി ഒരാഴ്ചക്കകം കൈമാറണമെന്ന് ഗതാഗത സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഒരു ഉപയോഗവും ഇല്ലാതെ ഇട്ടിരിക്കുന്ന ഭൂമിയാണ് കെഎസ്ആര്‍ടിസി കൈമാറാന്‍ മടിക്കുന്നത്. അതേസമയം, ഭൂമി ഇല്ലാത്തത് മൂലം കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button