ന്യൂഡല്‍ഹി: എതിര്‍ദിശയില്‍ വന്ന രണ്ടു ബസുകള്‍ കാറുമായി കൂട്ടിയിടിച്ച് മുത്തശ്ശിയും ചെറുമകനും മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കാര്‍ഡൂമ സ്വദേശികളായ ലീലാവതി ഗാര്‍ഗ് (78), ചെറുമകന്‍ അമിത് കുമാര്‍ ഗാര്‍ഗ് (31) എന്നിവരാണ് മരിച്ചത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ നന്ദ് നഗിരിയില്‍ ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി നശിച്ചു. ഒരു ബസിന്റെ ഡ്രേവറെ പൊലീസ് പിടികൂടി. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ പോലീസ് തിരയുകയാണ്.
Read also: സ്വകാര്യ ബസ് മറിഞ്ഞ് അപകടം : അഞ്ചു പേര്‍ക്ക് പരിക്കേറ്റു
Post Your Comments