ന്യൂഡല്‍ഹി: മുന്‍ ബിജെപി നിയമനിര്മാതാവിനെതിരെ പീഡന കേസ്. ബിജെപിയുടെ മുന്‍ ഗുജറാത്ത് നിയമനിര്‍മാതാവ് ജയന്തി ഭാനുഷാലിയോട് പോലീസിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇദ്ദേഹത്തിന് സമന്‍സ് അയച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. സിആര്‍പിസി സെക്ഷന്‍ 160 പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്തന പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് കമ്മീഷണര്‍ സതിഷ് ശര്‍മ പറഞ്ഞു.
21 കാരിയായ യുവതിയുടെ പരാതിയിലല്‍ ജൂലൈ 19നാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന ടീമിന്റെ തലപ്പത്തുള്ള ഡിസിപി ലീല പാട്ടിലാണ് സമന്ഡസ് അയച്ചിരിക്കുന്നത്. അഹമ്മദാബാദിലുള്ള ജയന്തിയുടെ വിട്ടിലേക്കാണ് സമന്‍സ് അയച്ചിട്ടുള്ളത്.
READ ALSO: ബിജെപിയുടെ ഭരണത്തിൽ നിന്ന് രക്ഷിക്കാൻ അപേക്ഷിച്ച് പരമശിവന് കത്ത്
പോലീസിന് മുന്നില്‍ ഹാജരായി വൈദ്യ പരിശോധന നടത്തണമെന്നും സമന്‍സില്‍ പറയുന്നുണ്ട്. പരാതി ഉയര്‍ന്നതോടെ 53 കാരനായ ജയന്തി ബിജെപിയുടെ സംസ്ഥാന വൈസ്പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. താന്‍ കുറ്റക്കാരനല്ലെന്ന് തെളിയുനന്ത് വരെ പാര്‍ട്ടിയുടെ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2017 മാര്‍ച്ച് മുതല്‍ 2018 വരെ പലയിടങ്ങളില്‍ വെച്ചായി ജയന്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പ്രമുഖ ഫാഷന്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം വാഗ്ദാനം ചെയ്തായിരുന്നു പീഡനം എന്നും പരാതിയില്‍ പറയുന്നു. ആദ്യം പീഡിപ്പിക്കപ്പെട്ടപ്പോള്‍ ജയന്തിയുടെ സഹായി ഇത് പകര്‍ത്തുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലയിടങ്ങളില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിലുണ്ട്.
Post Your Comments