തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കച്ചവടം നടത്തി കോണ്‍ഗ്രസ് യുവ എംഎല്‍എ ആറ് കോടിയുടെ കോഴ വാങ്ങിയെന്ന് ആരോപണം. മൂന്നു നിയമസഭാ സീറ്റുകള്‍ നല്‍കുന്നതിന് രണ്ടു കോടി രൂപ വീതം വാങ്ങിയെന്നാണ് ആരോപണം. സീറ്റ് ലഭിച്ച മൂന്നു പേരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പണം നല്‍കിയെന്ന് തെളിവു സഹിതം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ പരാതി നല്കി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ കര്‍ണാടക പിസിസി അന്വേഷണം നടത്തി ക്രമക്കേട് നടന്നിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എഐസിസിക്ക് നല്കി.
ALSO READ: ബാർ കോഴ : ബിജെപി നഗരസഭാ മാർച്ചിൽ സംഘർഷം
യൂത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ആരോപണത്തെക്കുറിച്ച് എഐസിസി അന്വേഷിക്കണമെന്ന റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു.സംഭവത്തെ തുടർന്ന് യൂത്തു കോണ്‍ഗ്രസ് ഭാരവാഹിത്വം എംഎല്‍എ രാജിവയ്ക്കുകയും ചെയ്തു. കര്‍ണാകയില്‍ യുവ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനുള്ള ചുമതല ഈ എംഎല്‍എയ്ക്കായിരുന്നു.
Post Your Comments