KeralaLatest News

ഉരുട്ടികൊലക്കേസ്; 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വിധി പറയും

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ സി ബി ഐ കോടതി ഇന്ന് വിധി പറയും. സംഭവം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറയുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വച്ച്‌ ഉദയകുമാറിനെ ആറ് പൊലീസുദ്യോഗസ്ഥര്‍ ചേർന്ന് ഉരുട്ടിക്കൊലപ്പെടുത്തിയതായാണ് കേസ്. 2005 സെപ്തംബര്‍ 27ന് മോഷണകുറ്റം ആരോപിച്ചാണ് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ALSO READ: പോലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുമ്പോള്‍ ”തല്ലിക്കൊലകള്‍” തുടര്‍ന്നുകൊണ്ടേയിരിക്കും

ഫോര്‍ട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാര്‍‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്‌ഐ, സിഐ, ഫോര്‍ട്ട് അസിസ്റ്റ് കമ്മീഷണര്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലചന നടത്തുകയും വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സിബിഐ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button