തിരുവനന്തപുരം: നടന് മോഹന്‍ലാല്‍ പങ്കെടുക്കുന്നത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിന്റെ പവിത്രത നഷ്ടപ്പെടുത്തുമെന്ന് കവി സച്ചിദാനന്ദന് പറഞ്ഞു. അതുകൊണ്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ച ഭീമ ഹര്‍ജിയില്‍ ഒപ്പിട്ടത്. കവി സച്ചിതാനന്ദൻ പറഞ്ഞു. കൂടാതെ അവാർഡ് സ്വീകരിക്കുന്നവർക്കും മോഹൻലാൽ പങ്കെടുക്കുന്നതിൽ താല്പര്യമില്ലെന്നും സച്ചിതാനന്ദൻ പറഞ്ഞതായി കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥി ആക്കരുതെന്ന് ആവശ്യപ്പെട്ട് സച്ചിദാനന്ദന് ഉള്‍പ്പെടെ ചലച്ചിത്ര, സാമൂഹ്യ രംഗത്തെ 108 പേര് ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നല്കാന് തീരുമാനമായിരുന്നു. അതെ സമയം മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ചലച്ചിത്ര അക്കാഡമി ചെയര്മാന് കമല്‍ നല്കുന്ന വിശദീകരണം.
Post Your Comments