മുംബൈ : മുംബൈ-ലണ്ടന്‍ വിമാനം റൊമാനിയയിലേയ്ക്ക് വഴിതിരിച്ചുവിട്ടു. മുംബൈയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പോയിരുന്ന ജെറ്റ് എയര്‍വെയ്‌സ് ആണ് മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് റൊമാനിയയിലെ ബുച്ചാറസ്റ്റിലേയ്ക്ക് വഴിതിരിച്ചുവിട്ടത്. അതേസമയം വിമാനം വഴിതിരിച്ചുവിട്ടതിനെതിരെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ലണ്ടനിലേയ്ക്ക് പോകുന്നതിനായി സിവില്‍ എവിയേഷന്റെ ക്ലിയറന്‍സിനു വേണ്ടി നാല് മണിക്കൂറാണ് എയര്‍പോര്‍ട്ടില്‍ കാത്ത് കിടന്നത്. ഇതാണ് യാത്രക്കാരെ ചൊടിപ്പിച്ചതും.
Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും
യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു സിവില്‍ എവിയേഷനുമായി ബന്ധപ്പെട്ട് എന്ത്‌കൊണ്ടാണ് വിമാനത്തിന് പറക്കാന്‍ അനുവാദം കൊടുക്കാത്തതെന്ന് അന്വേഷിയ്ക്കുന്നുണ്ട്.
Post Your Comments