പത്തനംതിട്ട: ജെസ്‌ന കാണാമറയത്തേയ്ക്ക് മറഞ്ഞിട്ട് നാല് മാസം കഴിഞ്ഞുവെങ്കിലും ജെസ്‌ന എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിയ്ക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം കേരളത്തിനു പുറത്ത് ജെസ്‌ന ജീവനോടെയുണ്ടെന്ന് പൊലീസ് പറയുകയും ചെയ്യുന്നു.
വിദഗ്ധരായ സൈബര്‍സെല്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഫോണ്‍ വിളി വിശദാംശങ്ങളുടെ പരിശോധനയാണ് ജെസ്നയിലേയ്ക്കുള്ള ദൂരം കുറച്ചുകൊണ്ടുവന്നത്. ജെസ്ന ജീവിച്ചിക്കുന്നുവെന്ന് ഉറപ്പിച്ച പ്രത്യേകസംഘത്തിന്റെ മുന്നിലുള്ള വെല്ലുവിളി സംസ്ഥാനത്തിന് പുറത്തെവിടെയാണീ പെണ്‍കുട്ടി എന്നു കണ്ടെത്തുകയാണ്.
മുണ്ടക്കയത്തെ കടയിലെ സി.സി.ടിവിയില്‍ കണ്ടത് ജെസ്നയെ തന്നെയാണെന്നുറപ്പിച്ചാണ് പോലീസ് നീങ്ങുന്നത്. പാന്റ്സും ഷര്‍ട്ടും ധരിച്ച് തല ഷാള്‍ കൊണ്ടു മറച്ചു നടന്നു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് സി.സി.ടിവിയിലേത്. .ദൃശ്യങ്ങളില്‍ കാണുന്ന യുവതിയെ അറിയാവുന്നവര്‍ വിവരം അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും മറ്റേതെങ്കിലും പെണ്‍കുട്ടിയാണിത് എന്ന് ആരും ചൂണ്ടിക്കാട്ടാത്ത സാഹചര്യത്തിലാണ് ജെസ്ന തന്നെയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്.
Read Also :ഫോണ്‍ സംഭാഷണങ്ങള്‍ വഴിത്തിരിവാകുന്നു, ജസ്‌ന കേസ് പുതിയ തലത്തിലേക്ക്, എട്ട് പേര്‍ നിരീക്ഷണത്തില്‍
വീട്ടില്‍നിന്നു ജെസ്ന പുറപ്പെടുമ്പോള്‍ ധരിച്ച വേഷമല്ല മുണ്ടക്കയത്തെ സിസി ടിവി ദൃശ്യങ്ങളിലേത്. അതുകൊണ്ടുതന്നെ. മുണ്ടക്കയം ബസ് സ്റ്റേഷനിലെ സ്ത്രീകളുടെ കംഫര്‍ട്ട് റൂമില്‍ നിന്നും വേഷം മാറിയതാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ദൃശ്യത്തിലെ പെണ്‍കുട്ടിയുടെ കൈവശം രണ്ട് ബാഗുണ്ട്. ഒന്ന് കൈയില്‍ തൂക്കിപ്പിടിച്ചിരിക്കുകയാണ്. മറ്റൊന്നു തോളില്‍ കൂടി പിന്നിലേക്കിട്ടിരിക്കുകയും. ഇതു ഭാരമുള്ള ബാഗ് ആണെന്നു നടത്തത്തില്‍ നിന്നു മനസിലാക്കാം. ദീര്‍ഘയാത്ര ലക്ഷ്യമിട്ടുള്ള വസ്ത്രങ്ങളാവാം ബാഗിലേത് എന്നു പോലീസ് അനുമാനിക്കുന്നു. സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചു പോയതും ബോധപൂര്‍മാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.
Read Also :ബിജെപിയ്ക്ക് ശിവസേനയുടെ കൂട്ട് വേണ്ട : 2019 ലെ
Post Your Comments