മുംബൈ : 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ കൂട്ട് വേണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അമിത്ഷായുടെ ആഹ്വാനം. മഹാരാഷ്ട്രയില്‍ ശിവസേനയെ ഒഴിവാക്കി ഒറ്റയ്ക്കു മല്‍സരിക്കാനാണ് ബിജെപിയുടെ നീക്കം. 2019ലെ തിരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണ ഉണ്ടാകുമെന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നും ഷാ ചൂണ്ടിക്കാട്ടി. ലോക്സഭയിലെ അവിശ്വാസ വോട്ടെടുപ്പില്‍ ശിവസേന ചാഞ്ചാടിയതു കൂടിയായപ്പോഴാണ് അമിത് ഷാ മുന്നറിയിപ്പ് നല്‍കിയത്.
Read Also : വി.എസ് അച്യുതാനന്ദന് ആശുപത്രി വിട്ടു
മുംബൈയില്‍ സംസ്ഥാന നേതാക്കളുടെയും എം.പിമാരുടെയും യോഗത്തിലാണ് ഷായുടെ നിര്‍ദേശം. ബിജെപി നേതൃത്വവുമായി ശിവസേന അത്ര സുഖത്തിലല്ല. പ്രത്യക്ഷമായും പരോക്ഷമായും ബിജെപിയെ ശിവസേന വിമര്‍ശിച്ചു കൊണ്ടേയിരിക്കുന്നു. വിശ്വാസവോട്ടെടുപ്പ് ദിനത്തില്‍ എന്‍ഡിഎയ്ക്കു പിന്തുണ പ്രഖ്യാപിച്ച സേന, വോട്ടു ചെയ്യാതെ വിട്ടുനിന്നു. മോദിയെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധിയെ പ്രശംസിക്കുകയുമുണ്ടായി. മുന്നണിയുടെ ഭാഗമായിനിന്ന് ഇങ്ങനെയെല്ലാം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഷായുടെ നിലപാട്.
Post Your Comments