ന്യൂഡല്‍ഹി : സ്വയം പ്രഖ്യാപിത ആള്‍ദൈവത്തെ കൊണ്ട് തല മസാജ് ചെയ്യിക്കുന്ന പോലീസ് ഓഫീസറുടെ ചിത്രം വിവാദമാകുന്നു. ഡല്‍ഹി പോലീസിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇന്ദര്‍ ലാലാണ് ആള്‍ദൈവം സാധിക നമിതാചാര്യയെ കൊണ്ട് തല മസാജ് ചെയ്യിപ്പിച്ചിരിക്കുന്നത്. സാധിക തന്നെയാണ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഇത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
Read also: ഇത്തരം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്കും ബാബമാര്‍ക്കും വധശിക്ഷ നല്‍കണം: ബാബ രാംദേവ്
Post Your Comments