രാജസ്ഥാന്‍: പ്രഖ്യാപിത ആള്‍ദൈവങ്ങളെയും ബാബമാരെയും സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് യോഗ ഗുരു ബാബ രാംദേവ്. കാവി വസ്ത്രം ധരിക്കുന്നതു മാത്രമല്ല മതാചാര്യനാവാനുള്ള മാനദണ്ഡം, അദ്ദേഹം പറഞ്ഞു.
Also Read : ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഇന്ത്യ തയാറാവണം : ബാബ രാംദേവ്
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്കും ബാബമാര്‍ക്കും വധശിക്ഷ നല്‍കണമെന്നും അദ്ദേഹം തുറന്നടിച്ചു. പരിധി ലംഘിക്കുന്നവരെ ജയിലിലേക്ക് അയക്കുകയല്ല, പകരം മരണം വരെ തൂക്കി കൊല്ലുകയാണ് വേണ്ടത്.
Also Read : രാഷ്ട്രീയകാര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ബാബ രാംദേവ്
ഏതൊരു ജോലിക്കും അതിന്‍േറതായ പരിമിതികളും പെരുമാറ്റ ചട്ടങ്ങളും ഉള്ളതുപോലെ ബാബമാര്‍ക്കുമുണ്ട്. കാവി വസ്ത്രം ധരിക്കുന്നതിനാല്‍ ഒരാളെ ബാബ എന്നു വിളിക്കാനാവില്ലെന്നും അത് സ്വഭാവഗുണത്തില്‍ അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments