Latest NewsInternational

വളര്‍ച്ചയെ തടയുന്നതാണ്​ യു.എസി​​ന്റെ നിലവിലെ നയമെന്ന് ഫ്രഞ്ച് ധനമന്ത്രി

പാരീസ്​: യു.എസും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം യാഥാര്‍ഥ്യമെന്ന്​ ഫ്രഞ്ച്​ ധനമന്ത്രി ബ്രൂണോ ലെ മെയ്‌ർ. അര്‍ജന്‍റീനയില്‍ വെച്ച് നടന്ന ജി20 മന്ത്രിമാരുടെ സമ്മേളനത്തിലാണ്​ ഇത് സംബന്ധിച്ച പ്രസ്താവന അദ്ദേഹം നടത്തിയത്​. കാടത്ത നിയമമാണ്​ വ്യാപാര യുദ്ധത്തിലുടെ യു.എസ്​ നടപ്പിലാക്കുന്നതെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. സ്​റ്റീലിനും അലുമിനിയത്തിനും ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കാതെ യു.എസുമായി സ്വതന്ത്ര വ്യാപാരത്തില്‍ ഏര്‍പ്പെടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

Also Read: 11 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കീഴടങ്ങി

വളര്‍ച്ചയെ തടയുന്നതാണ്​ ഇപ്പോഴത്തെ യു.എസി​​​ന്റെ നയമെന്നും ആഗോളവ്യാപാര ബന്ധങ്ങളുടെ ഭാവിക്ക്​ ഇൗ നിയമം ഒട്ടും അനുയോജ്യമല്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button