Latest NewsIndia

ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ആല്‍വാറിലെ പശുക്കടത്ത് ആരോപിച്ച്‌ അക്രമി സംഘം മുസ്ലീം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിയെയും, കേന്ദ്ര സർക്കാരിനെയും വീണ്ടും രൂക്ഷമായി വിമർശിച്ച് ശശി തരൂര്‍ എംപി. വര്‍ഗീയ സംഘര്‍ഷത്തെക്കുറിച്ചുള്ള ബി.ജെ.പി മന്ത്രിമാരുടെ പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യവുമായി യോജിക്കുന്നതല്ല. ഇന്ത്യയില്‍ മുസ്ലീമായിരിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായിരിക്കുന്നതാണെന്നു ശശി തരൂർ ട്വീറ്റ് ചെയ്തു.

ഇതിനെതിരെ മതസൗഹാര്‍ദം തകര്‍ക്കാനാണ് തരൂരിന്റെ ശ്രമമെന്നു ആരോപിച്ച് ബിജെപി രംഗത്തെത്തി. നേരത്തെ തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശവും വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

Also read : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഫോടനം : സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button