റാഞ്ചി•റൂം ബുക്കിംഗ് ആപ്പിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് തലസ്ഥനായ റാഞ്ചിയില്‍ ഒരു ഹൗസിംഗ് സൊസൈറ്റി കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം നടന്നിരുന്നത്.
സൊസൈറ്റിയിലെ താമസക്കാരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നാല് ജോടി കമിതാക്കളും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടയാളും പോലീസ് പിടിയിലായി. ഗര്‍ഭനിരോധന ഉറകള്‍ അടക്കമുള്ള വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
വൃന്ദ പാലസ് സൊസൈറ്റിയിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പിടിയിലായ കമിതാക്കള്‍ 20-25 പ്രായമുള്ളവരാണ്.
സൊസൈറ്റിയിലെ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടത്തിലായിരുന്നു പെണ്‍വാണിഭം നടത്തിരുന്നത്. കെട്ടിട നിര്‍മ്മാതാവ് ഈ കെട്ടിടം മറ്റൊരാള്‍ക്ക് ഹോട്ടല്‍ നടത്തുന്നതിനായി നല്‍കിയതായിരുന്നു. അവിവാഹിതരായ ദമ്പതികള്‍ മൊബൈല്‍ ആപ്പ് വഴിയാണ് മുറികള്‍ ബുക്ക് ചെയ്തിരുന്നത്. രണ്ടുമാസമായി ഇഇവിടെ ഈ ബിസിനസ് നടന്നുവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സൈന്‍ ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍ മാത്രമാണ് സൊസൈറ്റിയിലെ താമസക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്.
Post Your Comments