ബ്രസീലിയ: ലോകകപ്പിനെത്തിയത് എതിരാളികളെ തോല്‍പ്പിച്ച് മുന്നേറാനാണ്. അല്ലാതെ അവരുടെ ചവിട്ട് കൊള്ളാനല്ലെന്ന് ബ്രസീൽ സൂപ്പർതാരം നെയ്‌മർ. ബ്രസീലില്‍ തന്റെ പേരിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നടക്കുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ എ.എഫ്.പിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read also: ഫുട്ബോൾ കളിക്കാനുള്ള താത്പര്യം നഷ്ടപ്പെട്ടു, സ്വപ്‌നങ്ങൾ അവസാനിക്കുന്നു; നെയ്‌മർ
ഫൗള്‍ ചെയ്യുന്നയാളേക്കാള്‍ ഫൗളിന് ഇരയാകുന്നയാളെ വിമര്‍ശിക്കുന്നതാണ് ആളുകളുടെ ഇപ്പോഴത്തെ രീതി. ഇത്തരം വിമര്‍ശനങ്ങള്‍ കണ്ടപ്പോള്‍ തനിക്ക് അതിശയം തോന്നി. തനിക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങള്‍ അല്‍പ്പം കടന്നുപോയിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം. ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരായ തോല്‍വിക്കു ശേഷം ഞാന്‍ ആകെ തകര്‍ന്നു പോയിരുന്നു. ആ തോല്‍വിക്ക് ശേഷം ഒരു പന്തിലേക്കു നോക്കാന്‍ പോലും എനിക്ക് സാധിക്കുമായിരുന്നില്ല. ഒരേസമയം റഫറിയാകാനും ടീമില്‍ കളിക്കാനും എനിക്കാവില്ല. എന്നാലും ചില സമയത്ത് അതിന് സാധിച്ചിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചു പോയിരുന്നുവെന്നും നെയ്‌മർ പറയുകയുണ്ടായി.
Post Your Comments