ജക്കാർത്ത: അൻപത്തിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിള്‍സിൽ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടി ലക്ഷ്യ സെന്‍. ഇന്തോനേഷ്യയിൽ ഇന്ന് നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പർ താരം തായ്ലാന്ഡിന്റെ കുന്‍ലാവുട് വിടിഡ്സസാണിനെ മുട്ടുകുത്തിച്ചാണ് ലക്ഷ്യ കരിയറിലെ തന്റെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയത്. ആധികാരികമായിരുന്നു ലക്ഷ്യയുടെ വിജയം. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ലക്ഷ്യ സെൻ തായ്ലൻഡ് താരത്തെ പരാജയപ്പെടുത്തിയത്.
സ്കോർ: 21-19, 21-18
Also Read: ടീം തിരഞ്ഞെടുപ്പിന് യോ യോ ടെസ്റ്റ് മാനദണ്ഡമാക്കുന്നതിനെതിരെ സച്ചിന് ടെണ്ടുല്‍ക്കര്‍ രംഗത്ത്
Post Your Comments