മുംബൈ : ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പിന് യോ യോ ടെസ്റ്റ് മാനദണ്ഡമാക്കുന്നതിനെതിരെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
‘ഞാന്‍ ഒരിക്കലും യോ യോ ടെസ്റ്റിന്റെ ഭാഗമായിട്ടില്ല. എന്റെ കാലഘട്ടത്തില്‍ ബീപ് ടെസ്റ്റ് ആണുണ്ടായിരുന്നത്. യോ യോ ടെസ്റ്റിനോട് സാമ്യമുള്ളതും സമാനമായതുമാണ് ബീപ്പ് ടെസ്റ്റ്. പക്ഷെ ടീമിലെടുക്കുന്നതിന് അതുമാത്രമായിരുന്നില്ല മാനദണ്ഡം. കായികക്ഷമതയ്‌ക്കൊപ്പം തന്നെ കളിക്കാരന്റെ കഴിവും പരിഗണിച്ചായിരുന്നു ടീം തിരഞ്ഞെടുപ്പ്’ സച്ചിൻ പറഞ്ഞു.
Also Read: ഭുവനേശ്വര്‍ കുമാറിന്റെ അഭാവം ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകുമെന്ന് സച്ചിൻ
നേരത്തെ കപിൽ ദേവും യോ യോ റെസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. അമ്പാട്ടി റായിഡുവിനും മലയാളി താരം സഞ്ചു സാംസണും നേരത്തെ യോ യോ ടെസ്‌ററില്‍ പരാജയപ്പെട്ടതിനേ തുടര്‍ന്ന് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.
Post Your Comments