പത്തനംതിട്ട: ജെസ്നാ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടവരെ പൊലീസ് ചോദ്യം ചെയ്യുന്നില്ലെന്ന ആരോപണവുമായി കെ. മുരളീധരൻ. ജസ്നയെ കാണാതായി നാലുമാസമായിട്ടും ഉത്തരമില്ലാത്ത സാഹചര്യത്തിൽ ഡി.സി.സി. എസ്.പി.ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഗുണവുമില്ലാത്ത ഡി.ജി.പിയുടെ പൊലീസായതുകൊണ്ടാണ് കേസന്വേഷണം എങ്ങുമെത്താത്തതെന്നും കെ. മുരളീധരൻ ആരോപിച്ചു.
Read also: ചുരുളഴിക്കാനാകാതെ അന്വേഷണ സംഘം: ബംഗളൂരുവില്‍ കണ്ടത് ജെസ്നയെ അല്ല
ജസ്നക്കെന്തു സംഭവിച്ചു എന്നു കണ്ടെത്താൻ നിലവിലെ അന്വേഷണ സംഘത്തിന് കഴിയില്ല. ഇത്തരമൊരു സാഹചര്യത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടണം. അന്വേഷണം വഴിതിരിച്ചുവിടാൻ ഭരണകക്ഷി നേതാക്കൾ സമ്മർദം ചെലുത്തണമെന്നും മുരളീധരൻ പറയുകയുണ്ടായി.
Post Your Comments