വന്‍ ഇളവുകള്‍ നല്‍കി ജിഎസ്ടി സംവിധാനത്തില്‍ വിപ്ലവകരമായ അഴിച്ചുപണി. സാധാരണക്കാര്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ജിഎസ്ടിയില്‍ അഴിച്ചു പണികള്‍ നടത്തിയിരിക്കുന്നത്. ഏകദേശം എണ്‍പതോളം സാധനങ്ങളിലാണ് ജിഎസ്ടി മാറ്റം വരുത്തിയിരിക്കുന്നത്. ഇപ്പോള്‍ ജിഎസ്ടിയില്‍ മാറ്റം വരുത്തിയിരിക്കുന്നതിന് പിന്നില്‍ പ്രധാനമായും ഒരു ലക്ഷ്യമാണ് ഉള്ളത്. ഇനി നടക്കാനിരിയ്ക്കുന്ന പൊതുതെരഞ്ഞെടുപ്പ്.
മിക്ക ഗാര്‍ഹികോപകരണങ്ങളുടെയും നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കി. അഞ്ചു കോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ എല്ലാ മാസവും നികുതിപ്പണം അടയ്ക്കണമെങ്കിലും മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മതി. ലളിതമായ റിട്ടേണ്‍ ഫോമിന് ഉടന്‍ രൂപം നല്‍കും. നികുതി നിയമങ്ങള്‍ക്കുള്ള ഭേദഗഗതികളും കൗണ്‍സില്‍ അംഗീകരിച്ചു. ഡല്‍ഹിയില്‍ നടന്ന 28ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ജി.എസ്.ടി നടപ്പിലാക്കിയതു മുതല്‍ക്കുള്ള ആവശ്യത്തിനാണ് ഇതോടെ തീരുമാനമായത്.
Also Read : ജിഎസ്ടിയില്‍ ഇളവ്; വില കുറയുന്ന ഉത്പന്നങ്ങൾ ഇവയൊക്കെ
അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ ഇനിമുതല്‍ മൂന്നു മാസത്തിലൊരിക്കല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും കൗണ്‍സിലില്‍ തീരുമാനമായി. നിരവധി ഉല്പന്നങ്ങളെ 28 ശതമാനം സ്ലാബില്‍ നിന്ന് 18 ശതമാനം സ്ലാബിലേക്ക് കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. 1000 രൂപക്ക് താഴെയുള്ള ചെരുപ്പുകള്‍ക്കും ഇനി വില കുറയും. ഇവയുടെ നികുതി അഞ്ച് ശതമാനമാക്കി. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ഫോമിന്റെ മാതൃക കൂടുതല്‍ ലളിതമാക്കും. പെട്രോള്‍ ഡീസല്‍ എന്നിവയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ആയില്ല.
സാനിട്ടറി നാപ്കിനെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കിയതാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ ഏറ്റവും വലിയ മാറ്റം. സാനിറ്റിറി നാപ്കിന് നിലവില്‍ 12 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇതോടെ സാനിറ്ററി നാപ്കിന് ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് നല്‍കില്ല. നേരത്തെ സാനറ്റിപാഡുകള്‍ക്ക് 28 ശതമാനം നികുതി നിശ്ചയിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതോടെ അത് 12 ശതമാനമാക്കി കുറച്ചു. ഇപ്പോള്‍ നികുതി പൂര്‍ണ്ണമായും എടുത്ത് കളയുകയാണുണ്ടായത്.
Also Read : എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ജിഎസ്ടി നല്‍കേണ്ട
സാനിറ്ററി നാപ്കിനുകള്‍ക്ക് അധികനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിഗ്മെന്റ് കമ്മിറ്റി ജിഎസ്ടി കൗണ്‍സിലിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇതോടെയാണ് സാനിറ്ററി നാപ്കിന്‍ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. അതേസമയം, നികുതി ഒഴിവാക്കിയതോടെ സാനിറ്ററി നാപ്കിനുകളുടെ വില കുറയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
28 ശതമാനം നികുതി ചുമത്തിയിരുന്ന റഫ്രിജറേറ്റര്‍, 36 സെന്റീ മീറ്ററിന് താഴെയുള്ള ടിവി, തുകല്‍ ഉല്‍പന്നങ്ങള്‍, പെയിന്റ്, വാര്‍ണിഷ്, ഫ്ലോറിംഗിനുള്ള മുള, വാക്വം ക്ലീനര്‍, മിക്സി, ഫുഡ് ഗ്രെന്റര്‍, വാഷിംഗ് മെഷീന്‍ തുടങ്ങി ഏതാനും ഉല്‍പന്നങ്ങളെ 12 ശതമാനത്തിന്റെ സ്ളാബിലേക്ക് മാറ്റാനും തീരുമാനമായി. ജിഎസ്ടി നിയമത്തിലെ 46 ഭേദഗതികള്‍ക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി. മുള ഉല്‍പ്പന്നങ്ങളുടെ നികുതി 12 ശതമാനമായി കുറച്ചു. അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി. ലിതിയം അയണ്‍ ബാറ്ററികളുടെ നികുതിയും ഇന്നലത്തെ യോഗത്തില്‍ കുറയ്ക്കാന്‍ തീരുമാനിച്ചു.
Post Your Comments