റിയോ ഡി ജെനീറോ: ബ്രസീലിലെ ആമസോണ്‍ വനാന്തരങ്ങളില്‍ താമസിക്കുന്ന ഏകാകിയായ മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബ്രസീലിലെ ഇന്ത്യന്‍ ഫൗണ്ടേഷനാണ് ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 22 വര്‍ഷങ്ങളായി പുറം ലോകവുമായി ബന്ധമില്ലാതെ ഇയാള്‍ തനിച്ച് താമസിക്കുന്നതായാണ് കരുതപ്പെടുന്നത്.
Also Read: വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് ലഭിച്ച ശിക്ഷ
കാടുകളില്‍ തനിച്ച് താമസിക്കുന്ന ഇയാളുടെ ഗോത്രമേതാണെന്നോ, അയാളുടെ പേരോ ഒന്നും തന്നെ ആര്‍ക്കും അറിയില്ല. ഇയാളുടെ കൂടെയോ കാടുകളിലോ മറ്റ് മനുഷ്യരെ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഏതോ ഒരു ഗോത്രത്തിലെ അവസാന മനുഷ്യനാണ് ഇയാള്‍ എന്നാണ് കരുതപ്പെടുന്നത്.
1995 ല്‍ ഇവിടെ ആറ്‌പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം അവശേഷിച്ച ഏക വ്യക്തിയായിരിക്കണം ഇയാള്‍. 1996 ല്‍ ആണ് ഇയാളെ ആദ്യമായി കണ്ടെത്തിയത്. അന്ന് തൊട്ട് ഇയാള്‍ നിരീക്ഷണത്തിലാണ്.
Post Your Comments