ലണ്ടൻ: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഭുവനേശ്വര്‍ കുമാറിന്റെ അഭാവം ഇന്ത്യന്‍ ടീമിനു കനത്ത തിരിച്ചടിയാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ .അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റതിനാല്‍ ഭുവനേശ്വര്‍ കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് സച്ചിന്റെ പ്രതികരണം. താൻ ഇംഗ്ലണ്ടിലെ പരമ്പരയിൽ ഉറ്റുനോക്കിയിരുന്ന താരമായിരുന്നു ഭുവി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങൾ ഓഗസ്റ്റ് ആദ്യവാരം തുടങ്ങും.
Also Read: മുഹമ്മദ് സലാ പരിപൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുത്തതായി പരിശീലകന്‍ യുര്‍ഗന്‍ ക്ളോപ്പ്
Post Your Comments