Latest NewsIndia

മകളുടെ വിവാഹത്തിന് ആളെണ്ണം കുറയ്ക്കാൻ അച്ഛൻ കണ്ടെത്തിയ വഴി ഞെട്ടിക്കുന്നത്

ഉത്തര്‍പ്രദേശ്: വിവാഹത്തിന് ആളെണ്ണം കുറയ്ക്കാൻ വധുവിന്റെ അച്ഛൻ കണ്ടെത്തിയത് വിചിത്രമായ വഴി. കുടുംബത്തിലെ മൂന്നുവയസുകാരനായ കുട്ടിയെ തട്ടിക്കൊണ്ടു പോയി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്. മഥുരയിലെ പുഷ്പ് വിഹാര്‍ കോളനിയിലായിരുന്നു സംഭവം. ഇതിലൂടെ വിവാഹത്തിനെതിന്നവരുടെ ആളെണ്ണം കുറയ്ക്കാനായിരുന്നു ഉദ്ദേശം.

ALSO READ: സൈബര്‍ കേസുകൾ ഇനി ലോക്കല്‍ പോലീസ് അന്വേഷിക്കും

ഈ തന്ത്രം ഒടുവില്‍ പൊലീസ് പൊളിക്കുകയായിരുന്നു. നാണം കെട്ട് ഒടുവില്‍ സംഭവം വധുവിന്റെ കുടുംബം സമ്മതിച്ചു. വിവാഹത്തില്‍ പങ്കെടുക്കാനായി ലുധിയാനയില്‍ നിന്നും എത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. എന്നാല്‍ വിവാഹത്തിന് കരുതിയതിലും കൂടുതല്‍ ചിലവ് ഉണ്ടാകുമെന്ന് മനസിലായതോടെ വീട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button