![LOCAL POLICE WILL INVESTIGATE CYBER CRIME](/wp-content/uploads/2018/07/CYBER-CRIME-1.png)
തിരുവനന്തപുരം: ഇനി സൈബര്‍ കേസുകൾ ലോക്കല്‍ പോലീസ് അന്വേഷിക്കും. അതാത് പൊലീസ് സ്റ്റേഷനുകളില്‍ തന്നെ പരാതി നൽകാവുന്നതാണ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇതിനായി ഒരോ പൊലീസ് സ്റ്റേഷനിലും രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്.
ALSO READ: ഇത്തരം വാർത്ത കണ്ടാൽ ലിങ്ക് തുറക്കരുത്; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍
കേസന്വേഷണത്തിൽ സ്റ്റേഷന് ഹൗസ് ഒാഫീസര്‍മാര്‍ക്ക് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായവും തേടാം. സങ്കീര്‍ണമായ കേസുകളില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അന്വേഷണം സൈബര്‍ സെല്ലിനെ ഏല്‍പ്പിക്കാവുന്നതാണെന്നും ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Post Your Comments