ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ശിവസേന. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാമെന്ന് ബിജെപിക്ക് ഉറപ്പുകൊടുത്തിരുന്നില്ലെന്ന് ശിവസേന. അമിത് ഷാ ഉദ്ധവ് താക്കറയെ ഫോണില്‍ വിളിച്ചിരുന്നു. ഫോണില്‍ സംസാരിക്കാന്‍ ഉദ്ധവ് തയ്യാറായില്ലെന്ന് ശിവസേന വൃത്തങ്ങള്‍ പറഞ്ഞു.
ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന വിപ്പ് ശിവസേന പിന്‍വലിക്കുകയും ചെയ്തിരുന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും മന്ത്രിസഭയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ശേഷമായിരുന്നു ശിവസേനയുടെ വ്യതിചലനം. എല്ലാ ശിവസേന എംപിമാരും ഇന്നലെ ഡല്‍ഹിയില്‍ത്തന്നെ ഉണ്ടാവണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
Also Read : അവിശ്വാസ പ്രമേയം വിജയിച്ചതിനു ശേഷമുള്ള മോദിയുടെ പ്രതികരണം ഇങ്ങനെ
സഭയില്‍ പൂര്‍ണസമയവും ഉണ്ടാവണമെന്ന് എംപിമാരോട് ആവശ്യപ്പെട്ടുകൊണ്ട് പുറപ്പെടുവിച്ചിരുന്ന വിപ്പ് പിന്നീട് പിന്‍വലിച്ചതായി ശിവസേന വക്താവ് പറഞ്ഞിരുന്നു. വിപ്പ് തെറ്റായി നല്‍കിയതാണെന്നും തീരുമാനങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും വക്താവ് അറിയിക്കുകയും ചെയ്തിരുന്നു. ലോക്സഭയില്‍ ഇന്നലെ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനിന്നിരുന്നു.
Post Your Comments