ദുബായ്: പ്രവാസി വീട്ടുജോലിക്കാരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ കുവൈത്തി സെലിബ്രിറ്റിയെ ട്രോളി സോഷ്യൽ മീഡിയ. കുവൈത്തിലുള്ള ഫിലിപ്പൈൻ ജോലിക്കാരെക്കുറിച്ച് മോശം പരാമർശം നടത്തിയ സൊന്റോസ് അൽ ഖട്ടൻ എന്ന യുവതിയാണ് വെട്ടിലായിരിക്കുന്നത്. വീട്ടുജോലിക്കാരെ നിയമിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് യുവതിയുടെ വിമർശനം. അഞ്ച് മണിക്കൂറുകൾ കഴിഞ്ഞ് ജോലിക്കാർക്ക് ബ്രേക്ക് കൊടുക്കണമെന്നും പാസ്പോർട്ട് ജോലിക്കാർക്ക് തന്നെ സൂക്ഷിക്കാമെന്നും എങ്ങനെ പറയാൻ കഴിയുമെന്ന് യുവതി ചോദിക്കുന്നു. കൂടാതെ ജോലിക്കാർ ഓടിപ്പോയാൽ ആര് പണം തിരിക്കെത്തരുമെന്നും അവർ വ്യക്തമാക്കുന്നു. ഇതാണ് വിമർശനത്തിന് വഴിയൊരുക്കിയത്.
വീഡിയോ കാണാം;
فيديو / فاشنيستا تصف بالعقود الجديدة لجلب العمالة المنزلية بـ«المصخرة»: كيف لها يوم اجازة في كل اسبوع!؟ pic.twitter.com/tIRfDQHVb5
— المجلس (@Almajlliss) July 14, 2018
Post Your Comments