
ലണ്ടൻ: വനിത ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ വിജയമോഹങ്ങൾക്ക് തിരിച്ചടിയായി ഇംഗ്ലണ്ടിനെതിരെ സമനിലയോടെ തുടക്കം. മത്സരത്തിന്റെ 25ാം മിനുട്ടില്‍ നേഹ ഗോയല്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഒരു ഘട്ടത്തിൽ ഇന്ത്യ ജയിക്കുമെന്ന് തോന്നിച്ചെങ്കിലും 54ാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി ഇംഗ്ലണ്ടിന്റെ ലിലി ഔസ്ലേ ഇന്ത്യന്‍ പ്രതീക്ഷകളെ തകിടം മറിച്ചു.
Also Read: അത്ലറ്റിക്കോ മാഡ്രിഡ് ഐ.എസ്.എല്ലിൽ പണം മുടക്കാന്‍ ഒരുങ്ങുന്നതായി സൂചന
Post Your Comments