ബംഗളൂരു: കേരള ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്. രണ്ട് വര്‍ഷം കൊണ്ട് മികച്ച ഒരു ടീമിനെ പടുത്തുയര്‍ത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ 14,000ത്തിലധികം പേര്‍ക്കെതിരെ കേസ്
ഹോക്കി ടീമിനെ ശക്തിപ്പെടുത്തണമെന്നും ഇതിനായി സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്നും മാനുവല്‍ ഫ്രെഡറിക് ആവശ്യപ്പെട്ടു. കേരളം ഹോക്കിയെ പരിഗണിക്കുന്നില്ലെന്നും നാണക്കേട് കാരണം കര്‍ണാടകയില്‍ പരിശീലനം നല്‍കേണ്ട സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ആദ്യ ഒളിമ്പിക് മെഡല്‍ ജേതാവായിട്ടും നല്ല ഒരു ഗ്രൗണ്ട് നിര്‍മ്മിക്കണമെന്ന തന്റെ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് മാനുവല്‍ ഫ്രെഡറിക് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ മാനുവല്‍ ഫ്രെഡറിക്കിനെ കായിക മന്ത്രി വി.അബ്ദുറഹ്മാന്‍ കേരളത്തിലേയ്ക്ക് ക്ഷണിച്ചു. ഹോക്കിയ്ക്ക് പരിഗണന നല്‍കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. 1972ലെ മ്യൂണിച്ച് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോളിയാണ് ബര്‍ണശ്ശേരി സ്വദേശി മാനുവല്‍ ഫ്രെഡറിക്.
Post Your Comments