Latest NewsKeralaNews

ഹോക്കി താരം ശ്യാമിലി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ എഴുതിയ ഡയറിക്കുറിപ്പുകള്‍ കണ്ടെത്തി

എന്റെ മുന്നില്‍ വച്ച് എന്റെ ഫ്രണ്ടുമായി സെക്‌സില്‍ ഏര്‍പ്പെടുകയും എന്നെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും

കൊച്ചി: ഹോക്കി താരം ശ്യാമിലി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പീഡനത്തെ കുറിച്ച് എഴുതിയ ഡയറി ബന്ധുക്കള്‍ പൊലീസിനു കൈമാറി. ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടില്‍ ഹോക്കി താരം ശ്യാമിലിയെ (26) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഭര്‍ത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഡയറിയില്‍ എഴുതി വച്ചശേഷമാണ് ഏപ്രില്‍ 25ന് വൈകുന്നേരം ശ്യാമിലി ഫാനില്‍ തൂങ്ങി മരിച്ചത്. ആഴ്ചകള്‍ക്കു ശേഷമാണ് ബന്ധുക്കള്‍ ഈ ഡയറി കണ്ടെത്തുന്നത്.

Read Also: ഗഗൻയാൻ, ചന്ദ്രയാൻ 3 ദൗത്യങ്ങൾ ബഹിരാകാശത്തേക്ക് പറക്കുന്നത് എപ്പോൾ? പാർലമെന്റിൽ മറുപടി നൽകി സർക്കാർ

‘എന്റെ മുന്നില്‍ വച്ച് എന്റെ ഫ്രണ്ടുമായി സെക്സില്‍ ഏര്‍പ്പെടുകയും എന്നെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിര്‍ബന്ധിച്ച് കള്ള്, ബിയര്‍, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാന്‍ തുടങ്ങി. സെക്സ് വീഡിയോ കാണാന്‍ നിര്‍ബന്ധിക്കും. വൃത്തികേടുകള്‍ പറയിപ്പിക്കും. ഞാന്‍ സാധാരണ നിലയിലാകുമ്പോള്‍ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കില്‍ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു’, ശ്യാമിലി എഴുതിയ ഡയറിയില്‍ പറയുന്നുണ്ട്. ശ്യാമിലി സ്വന്തം കൈപ്പടയില്‍ എഴുതിയ 18 ലേറെ പേജുകളില്‍ ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും നേരിട്ട പീഡനങ്ങള്‍ വിശദമായി പറയുന്നുണ്ട്.

മെയ് മാസത്തില്‍ കേരള ഒളിംപിക് ഗെയിംസില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കടുത്ത മാനസിക പീഡനമാണ് ഭര്‍തൃവീട്ടിലും പിന്നീടു സ്വന്തം വീട്ടില്‍ വന്നിട്ടും നേരിടേണ്ടി വന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

നാലു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. സ്ത്രീധനം നല്‍കണം എന്ന് ആവശ്യപ്പെട്ടു നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായിരിക്കെ സ്‌കൂട്ടറില്‍ തിരുവല്ല വരെ കൊണ്ടു പോയത് ഗര്‍ഭഛിദ്രത്തിനു കാരണമായി. ഭര്‍തൃവീട്ടില്‍ ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button