Latest NewsKerala

രാഹുലിന്‍റെ കണ്ണിറുക്കലിനെ കുറിച്ച് പ്രിയ വാര്യര്‍ പ്രതികരിക്കുന്നതിങ്ങനെ

ന്യൂഡൽഹി: ഇന്നലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ലോകസഭയുടെ പതിവ് നടപടിക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായി രസകരമായ, നാടകീയമായ മുഹൂര്‍ത്തങ്ങളായിരുന്നു ലോകസഭയില്‍ നടന്നത്. ഇതിൽ ഏറ്റവും ചാച്ചയായത് രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലാണ്. ഇതിനെ പാട്ടി പ്രിയാവാര്യർക്കും ചിലതു പറയാനുണ്ട്. തന്‍റെ ആദ്യ ചിത്രമായ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തില്‍ ഒരു ഗാനത്തിലെ കണ്ണിറിക്കല്‍ പ്രകടനത്തിലൂടെയാണ് പ്രിയ ലോക ശ്രദ്ധ നേടിയത്.

എന്നാൽ രാഹുല്‍ ഗാന്ധി കണ്ണിറുക്കിയതിനെ കുറിച്ച് എഎന്‍ഐ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രതികരണത്തില്‍ പ്രിയ ഇങ്ങനെ പറയുന്നു. കോളേജില്‍ പോയി തിരിച്ചുവരുന്ന സമയത്താണ് ഞാന്‍ ഈ വാര്‍ത്ത കേള്‍ക്കുന്നത്. പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധി മോദിയെ കണ്ണിറുക്കി കാണിച്ചു എന്നാണ് താന്‍ കേട്ടത്. എന്‍റെ ചിത്രത്തില്‍ കണ്ണിറുക്കലിലൂടെ ശ്രദ്ധ നേടാന്‍ സാധിച്ച എനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ് ഇത്. കണ്ണിറുക്കല്‍ നല്ലൊരു വികാരപ്രകടനമാണ്. താന്‍ ഈ സംഭവത്തില്‍ ഏറെ സന്തോഷവതിയാണെന്നും പ്രിയ പറയുന്നു.

ഇന്നലെ ലോകസഭയിൽ നടന്നത് ഇതായിരുന്നു. ആദ്യം മോദിക്കരികിലെത്തിയ രാഹുല്‍ മോദിയോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതിന്‍റെ ആവശ്യമില്ലെന്ന് അറിയിച്ച മോദിയെ രാഹുല്‍ കെട്ടിപ്പിടിച്ചു. കെട്ടിപ്പിടിയില്‍ അസ്വസ്ഥനായ മോദി എന്താണ് കാണിക്കുന്നതെന്ന തരത്തില്‍ ആംഗ്യം കാണിക്കുന്നത് കാണാമായിരുന്നു. കെട്ടിപ്പിടിച്ച ശേഷം തിരിച്ചുപോകാനൊരുങ്ങിയ രാഹുല്‍ ഗാന്ധിയെ തിരിച്ചുവിളിച്ച് മോദി ചെവിയില്‍ എന്തോ കാര്യം പറഞ്ഞു. തുടര്‍ന്ന് ഇരുവരും ഹസ്തദാനം ചെയ്ത ശേഷം രാഹുല്‍ സീറ്റിലേക്ക് മടങ്ങി. സീറ്റിൽ മടങ്ങിയെത്തിയ ശേഷമായിരുന്നു രാഹുലിന്റെ കണ്ണിറുക്കൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button